കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ ചെയ്ത കേസിൽ നടൻ വിനായകന്റ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കോൺഗ്രസ് നേതാവിന്റെ പരാതിയിൽ എറണാകുളം കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹത്തോട് അനാദരവ് കാണിക്കൽ, സമൂഹമാധ്യമങ്ങളിലുടെ അപകീർത്തികരമായ പ്രചാരണം എന്നി വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. സംഭവത്തിൽ പ്രതിഷേധിച്ച് വിനായകന്റെ ഫ്ലാറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി’ എന്നായിരുന്നു പരാമർശം.