അബഹ: കേരളത്തിന്റെ ജനകീയനായ നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഒഐസിസി ദക്ഷിണ മേഖല കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മേഖലാ കമ്മറ്റി ഇടപെട്ട നൂറുകണക്കിനു കേസുകൾക്ക് പരിഹാരം കാണാൻ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്നു സാധിച്ചു. ബീഷാ ജയിലിൽ മൂന്നു ലക്ഷം റിയാൽ മോചന ദ്രവ്യം നൽകാൻ കഴിയാതെ കുടുങ്ങിയ പാലക്കാട് സ്വദേശി ഷാജി മോനു ജയിൽ മോചനത്തിനു ആവശ്യമായ തുക സ്വരൂപിച്ച് നൽകിയത് ഉമ്മൻ ചാണ്ടിയാണ്. ഖമ്മീസിൽ ഏറെ പ്രമാധമായ സെൻ മോൻ വധക്കേസിലെ പ്രതികൾക്ക് ജയിൽ മോചനം ലഭിച്ചതും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് എന്നും അദ്ദേഹത്തിന് നിത്യശാന്തി നേർന്നുകൊണ്ട് മേഖല പ്രസിഡന്റ് അഷറഫ് കുറ്റിച്ചൽ വാർത്താകുറിപ്പിൽ ഓർമകൾ പങ്കുവെച്ചു.