കോട്ടയം: ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിക്കുമെന്ന് പി.സി ജോർജ്. ബി.ജെ.പിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം, നദിയിൽ തോട് ചേരുന്നു.. അത്രയേ പറയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
“ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായം. സീറ്റൊന്നും പ്രശ്നമല്ല. പത്തനംതിട്ടയിൽ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല”- പി.സി ജോർജ് പറഞ്ഞു. പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിൽക്കാനാണ് നിർദേശമെങ്കിൽ നിൽക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.