Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (81) അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യം. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു പർവേസ് മുഷറഫ്.

ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്‌ഡോസിസ് ബാധിതനായിരുന്നു മുഷറഫ്. അസുഖത്തെ തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. 1943 ഓഗസ്റ്റ് 11ന് ഡല്‍ഹിയിലായിരുന്നു മുഷറഫിന്റെ ജനനം. മുഷറഫ് സേനാമേധാവിയായിരുന്ന കാലത്താണ് കാർഗിൽ സംഘർഷമുണ്ടായത്.

1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. തുടർന്ന് 2008 വരെ ർവേസ് മുഷറഫ് പാകിസ്താൻ ഭരിച്ചു. വിഭജനത്തെ തുടർന്ന് പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തുകയായിരുന്നു അദ്ദേഹം. 1964 -ല്‍ പാക് സൈനിക സര്‍വീസിലെത്തി. 1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുഷറഫ് പാക്ക് സൈന്യത്തെ നയിച്ചു. നവാസ് ഷെരീഫ് 1998ൽ അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. 2013-ൽ മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. തുടർന്ന് അറസ്റ്റ് ഭയന്ന് അദ്ദേഹം നാടുവിടുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments