Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോഷണം പോയതും നഷ്ടമായതുമായ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനവുമായി കേന്ദ്ര സർക്കാർ

മോഷണം പോയതും നഷ്ടമായതുമായ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനവുമായി കേന്ദ്ര സർക്കാർ

ദില്ലി:  കൈയ്യിൽ കിട്ടുന്ന ഫോൺ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി  കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോൺ നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോൺ നഷ്ടപ്പെട്ടെന്ന് ഉറപ്പായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം. സെൻട്രൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പർ ഉള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുതിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകൂ.

നഷ്ടമായ ഫോണിൽ ഉടമയുടെ സ്വകാര്യ വിവരങ്ങളടക്കം ധാരാളം ഡാറ്റകളുണ്ടാവാം. ഫോൺ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച പരാതി സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റൽ കോപ്പിയും ചേർക്കണം.  ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിംകാർഡിലെ നമ്പറും (ഫോൺ നമ്പർ) ഇമെയിൽ അഡ്രസും  നൽകിയാൽ നഷ്ടപ്പെട്ട ഫോൺ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒടിപി ലഭിക്കാനായി, പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറും നൽകണം.

ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ബില്ലിലും ബോക്‌സിലും ഐഎംഇഐ നമ്പർ ഉണ്ടാകും. അല്ലെങ്കിൽ ‌-*#06# ഡയൽ ചെയ്താലും മതി. നോ യുവർ മൊബൈൽ (കെവൈഎം) സേവനവും ഉപയോഗപ്പെടുത്താം. https://www.ceir.gov.in/Device/CeirIMEIVerification.jsp സിഇഐആർ വെബ്‌സൈറ്റ് വഴിയും വിവരങ്ങൾ തേടാം.കെവൈഎം ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും സേവനങ്ങൾ ലഭിക്കും. ഇത് കൂടാതെ എസ്എംഎസ് വഴിയും അറിയാനാകും.  

കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്പർ നൽകുക. ശേഷം 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ അൺ ബ്ലോക്ക് ചെയ്യാനും എളുപ്പമാണ്. റിക്വെസ്റ്റ് ഐഡി, മൊബൈൽ നമ്പർ, എന്തു കാരണത്താലാണ് അൺബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ നല്കിയാൽ മതിയാകും.  https://bit.ly/3lDm3Aw എന്നതാണ് പുതിയ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments