Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഇന്ന്

യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഇന്ന്

യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഇന്ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കണ്‍വെന്‍ഷൻ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെ നീളുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അക്കാദമിക്, പ്രഫഷണല്‍, കല, കായിക, സാംസ്ക്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനില്‍, വി. അബ്ദുറഹ്മാൻ, എ.എ റഹീം എംപി, വി. കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലകളിലെ യുവാക്കളെ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്തിലൂടെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്.

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 18 ന് ആരംഭിച്ചു മാര്‍ച്ച് 3 വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മഹിളകള്‍, ആദിവാസി-ദളിത് വിഭാഗങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴില്‍ മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയുമായി സംവദിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments