Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊളോണിയൽ ഓർമ്മകളുടെ പേരുകൾ മാറ്റി ആൻഡമാനിലെ21 ദ്വീപുകൾക്ക് പരംവീർചക്ര ജേതാക്കളുടെ പേര് നൽകി. ഈ ചരിത്ര...

കൊളോണിയൽ ഓർമ്മകളുടെ പേരുകൾ മാറ്റി ആൻഡമാനിലെ21 ദ്വീപുകൾക്ക് പരംവീർചക്ര ജേതാക്കളുടെ പേര് നൽകി. ഈ ചരിത്ര മുഹൂർത്തം ഏവർക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി

ദില്ലി:ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര  ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു ദ്വീപുകൾക്ക് പരംവീർ ചക്ര  പുരസ്കാരം ലഭിച്ചവരുടെ പേര് നൽകുന്നത് യുവാക്കൾ അടക്കമുള്ളവർക്ക് പ്രചോദനമാകും. കൊളോണിയൽ ഓർമകൾ നൽകുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്.

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നത്  സായുധ സേനയുടെ ധീരതയുടെ സന്ദേശം നൽകുന്നതാണ്. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തമാണ്. ത്രിവർണ പതാക ആദ്യമായി ഉയർന്നത് ആൻഡമാനിൽ ആണ്. സവർക്കർ ഉൾപ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികൾ ആൻഡമാനിൽ തടവിലാക്കപ്പെട്ടു. പുതിയതായി നിർമിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ  മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments