Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'മൻ കി ബാത്ത് എനിക്ക് വ്രതവും തീർത്ഥയാത്രയും, താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാനായി'; നൂറാം പതിപ്പിൽ മോദി

‘മൻ കി ബാത്ത് എനിക്ക് വ്രതവും തീർത്ഥയാത്രയും, താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാനായി’; നൂറാം പതിപ്പിൽ മോദി

ദില്ലി : മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രനമോദി. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

മൻ കി ബാത്ത് എനിക്ക് വ്രതവും  തീർത്ഥയാത്രയുമാണ്. രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത്  ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ദില്ലിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് താൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണ്. താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻകി ബാത്തിന് കഴിഞ്ഞു. പല ഉദ്യമങ്ങൾക്കും മൻ കി ബാത്ത് നൽകിയ ഊർജ്ജം ചെറുതല്ല. സംരഭങ്ങൾക്ക് മൻ കി ബാത്തിലൂടെ കൂടുതൽ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്.  അഭിനന്ദനങ്ങൾ പ്രചോദനമാണ്. നല്ല സന്ദേശങ്ങളുമായി മൻ കി ബാത്ത്‌ മുൻപോട്ട് പോകുമെന്നും അദ്ദേഹം വിശദീകരിച്ചു. 

പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്ത് ആരംഭിച്ചത്. നൂറാമത്തെ എപ്പിസോഡിൽ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ ചിലരെ പ്രധാനമന്ത്രി വീണ്ടും അവതരിപ്പിച്ചു. രാജ്യത്തുടനീളം നൂറാം പതിപ്പിന്‍റെ പ്രക്ഷേപണം കാണാന്‍ സൗകര്യങ്ങളൊരുക്കിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം സാമൂഹിക വിഷയങ്ങളെ കുറിച്ച്  സംസാരിച്ച് ജനങ്ങളോട് പ്രധാനമന്തിക്ക് കൂടുതല്‍ അടുക്കാന്‍ മന്‍ കി ബാത്ത് സഹായമാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments