Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'വിദേശ യാത്രകള്‍ മോശം കാര്യമല്ല, ലോകം എന്തെന്ന് നേരിട്ട് മനസിലാക്കാനാണ്'; മുഹമ്മദ് റിയാസ്

‘വിദേശ യാത്രകള്‍ മോശം കാര്യമല്ല, ലോകം എന്തെന്ന് നേരിട്ട് മനസിലാക്കാനാണ്’; മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിദേശ യാത്രകള്‍ മോശം കാര്യമല്ല. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ്. മന്ത്രമാര്‍ വിദേശയാത്ര നടത്തുന്നത് ആദ്യമായല്ലെന്നും പ്രധാനമന്ത്രി ഒരുപാട് വിദേശയാത്രകള്‍ നടത്താറുണ്ടെന്നും റിയാസ് പ്രതികരിച്ചു.

രാഷ്ട്രീയ ലാഭത്തിനല്ല സിപിഐഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രസ്താവനയില്‍ ജീവിക്കുന്ന പാര്‍ട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയം നടത്തുന്ന പാര്‍ട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ചടുലമായി ഇടപെടുന്ന പാര്‍ട്ടിയാണെന്നും മന്ത്രി റിയാസ് പറഞ്ഞു

അതേസമയം അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. അബുദാബി സന്ദര്‍ശനത്തില്‍ നിന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പിന്മാറിയിരുന്നു. പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് പോകുന്നത്. നോര്‍ക്ക- ഐടി- ടൂറിസം സെക്രട്ടറിമാര്‍ അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അബുദാബി ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments