Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരണ്ടായിരത്തിന്റെ നോട്ട് നിരോധനം; കണക്കിൽപ്പെടാത്ത പണം കൈവശമുള്ളവർക്കാണ് വേവലാതിയെന്ന് കെ. സുരേന്ദ്രൻ

രണ്ടായിരത്തിന്റെ നോട്ട് നിരോധനം; കണക്കിൽപ്പെടാത്ത പണം കൈവശമുള്ളവർക്കാണ് വേവലാതിയെന്ന് കെ. സുരേന്ദ്രൻ

രണ്ടായിരത്തിന്റെ നോട്ട് നിരോധനത്തിൽ കണക്കിൽപ്പെടാത്ത പണം കൈവശമുള്ളവർക്കാണ് വേവലാതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസും സിപിഐഎമ്മും എന്തിനാണ് ഇക്കാര്യത്തിൽ വേവലാതി കാട്ടുന്നതെന്ന് മനസിലാകുന്നില്ല. പി. വിജയനെതിരെ ഉണ്ടായത് വളരെ വലിയ പ്രതികാര നടപടിയാണ്. മതഭീകരവാദികളുമായി കേരള സർക്കാർ സഖ്യത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

മതഭീകരവാദത്തിന് എതിരായി നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കേരള സർക്കാർ നടപടി സ്വീകരിക്കുകയാണ്. പി. വിജയനെതിരായ നടപടി പിൻവലിക്കണം. ഒന്നും ആഘോഷിക്കാനില്ലാത്ത സർക്കാരാണ് പിണറായി വിജയന്റേത്.
പ്രകടനപത്രികയിലെ ഒന്നും നടപ്പാക്കിയിട്ടില്ല. ഇടതു ഭരണത്തിൽ ആലിബാബയെയും 41 കള്ളൻമാരെയും പോലെ എല്ലാം കൊള്ളയടിക്കുകയാണ്. വലിയ കൊള്ളക്കാരുടെ സർക്കാർ തന്നെയാണ് കേരളം ഭരിക്കുന്നത്.

എല്ലാത്തിനും കമ്മീഷൻ പറ്റുക എന്നതാണ് പിണറായിയുടെ നയം. അഴിമതി എങ്ങനെ ശാസ്ത്രീയമായി നടത്താം എന്നറിയാനാണ് പിണറായി വിദേശ യാത്ര നടത്തുന്നത്. അധികാരത്തിലെത്തിയ ശേഷമുള്ള 7 വർഷവും സർക്കാർ നടത്തിയത് അഴിമതിയാണ്. വീരപ്പനെക്കാൾ വലിയ കൊള്ളക്കാരനാണ് പിണറായി വിജയൻ.

പിണറായി വിജയനും 20 കള്ളന്മാരും ചേർന്ന് നാടിനെ കൊള്ളയടിക്കുകയാണ്. എല്ലാ കാര്യത്തിലും അഴിമതി നടത്തുന്ന സർക്കാരാണ് ഇത്. സത്യപ്രതിജ്ഞ ചെയ്തത് മുതൽ ഇങ്ങോട്ട് ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളിലും കമ്മീഷൻ പറ്റുന്ന സർക്കാരാണ് പിണറായിയുടേത്. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയമെന്നും അദ്ദേഹത്തിന്റെ ഭാര്യ, മക്കൾ, മരുമകൻ എന്നിവരാണ് കൊള്ളയ്ക്ക് നേതൃത്വം നൽകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments