Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിതിൻ ഗഡ്കരിക്ക് ആശംസകൾ നേർന്ന് പിണറായി. ടയർ നിർമ്മാതാക്കൾക്കായി പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി

നിതിൻ ഗഡ്കരിക്ക് ആശംസകൾ നേർന്ന് പിണറായി. ടയർ നിർമ്മാതാക്കൾക്കായി പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിക്ക് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള ദീർഘായുസോടെ സേവനം തുടരട്ടെ എന്ന് പിണറായി വിജയൻ ആശംസിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം നിരവധി നേതാക്കൾ നിതിൻ ഗഡ്കരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ ടയർ നിർമ്മാതാക്കൾക്കായി ഇന്ത്യൻ സർക്കാർ പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

ടയർ പൊട്ടുന്നത് മൂലമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഉറപ്പാക്കുമെന്നും ടയർ നിർമ്മാണ വ്യവസായികളുമായി ആലോചിച്ച ശേഷം സർക്കാർ ഈ മാർഗരേഖ തയ്യാറാക്കുമെന്നും അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ നിർമാണ പുരോഗതി അവലോകനം ചെയ്‍തുകൊണ്ട് നിതിൻ ഗഡ്‍കരി പറഞ്ഞു. വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമത്തിൽ, നിതിൻ ഗഡ്‍കരി സൂചിപ്പിച്ച ടയർ നിർമ്മാണ നിലവാരമാണ് ഇതില്‍ ഏറ്റവും പുതിയ നീക്കം. അമൃത്‌സർ – ജാംനഗർ എക്‌സ്‌പ്രസ്‌വേ നിർമാണ പുരോഗതി അവലോകനം ചെയ്യവേ, മെച്ചപ്പെട്ട ഹൈവേകളിലൂടെ രാജ്യത്തുടനീളം വാഹനങ്ങളുടെ വേഗത മെച്ചപ്പെട്ടതായി കേന്ദ്ര മന്ത്രി പറഞ്ഞു.

പ്രകടന ആവശ്യകതയെ ചെറുക്കാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരവുമായി സമന്വയിപ്പിച്ചാണ് ടയറുകൾ നിർമ്മിക്കേണ്ടത്. “രാജ്യത്തെ ഹൈവേകൾ മെച്ചപ്പെട്ടതിനൊപ്പം വാഹനങ്ങളുടെ വേഗതയും മെച്ചപ്പെട്ടു. അതിനാൽ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടയറുകൾ നിർമ്മിക്കേണ്ടി വരും. ടയർ പൊട്ടി അപകടം ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള ടയറുകളുടെ ആവശ്യകത അനുസരിച്ച് ഉടൻ മാനദണ്ഡങ്ങൾ ഉണ്ടാക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com