തിരുവനന്തപുരം:ലോകകേരള സഭ അമേരിക്കന്‍ മേഖല സമ്മേളനത്തിലെ പണപ്പിരിവിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവുമില്ല. വരേണ്യ വർഗത്തിനു വേണ്ടിയുള്ള ധൂർത്താണിത്. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നൽകുന്നത് എന്തിനാണ്? ഈ പിരിവ് ആരു പറഞ്ഞിട്ടാണ്?ബക്കറ്റ് പിരിവ് നടത്തിയ വരുടെ പരിഷ്കൃതരൂപമാണ് അമേരിക്കയിലെ പിരിവെന്നും ചെന്നിത്തല പരിഹസിച്ചു.പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണ്. മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പോൺസർഷിപ്പ് അവസാനിപ്പിക്കണം. ഷോക്ക് ആർക്ക് അടിപ്പിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും എ കെ ബാലന്‍റെ പരാമര്‍ശത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു എകെ ബാലന്‍റെ പ്രതികരണം.ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചുവെന്നും എകെ ബാലന്‍ പറഞ്ഞു. പണം പരിക്കുന്നുവെന്ന ആക്ഷേപം പ്രവാസികൾ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്‌പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാൻ ഓഡിറ്റ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.