Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, മോക് പോളിംഗ് തുടങ്ങി, ആരോപണവുമായി കോൺ​ഗ്രസ്

വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, മോക് പോളിംഗ് തുടങ്ങി, ആരോപണവുമായി കോൺ​ഗ്രസ്

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത്. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിം​ഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്. ഇലക്ട്രിക് വോട്ടിം​ഗ് മെഷീനുൾപ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിം​ഗ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമമെന്നാണ് ഉദ്യോ​ഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിം​ഗ് നടക്കുന്നത്. 

രാവിലെ പത്തുമണിക്കാണ് മോക് പോളിം​ഗ് തുടങ്ങിയത്. ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിനീഷ് കുമാർ പറഞ്ഞു. എന്നാൽ ഇവിടെ എത്തിയ സമയത്ത് ലീ​ഗ് പ്രതിനിധിയല്ലാതെ മറ്റാരും ഉണ്ടായില്ലെന്ന് ബിനീഷ് പറഞ്ഞു. രാവിലെ കളക്ടർ വന്ന് വോട്ട് ചെയ്ത് ഉദ്ഘാടനം ചെയ്തു പോയി എന്നല്ലാതെ മറ്റൊരു വിവരമൊന്നും അറിയുന്നില്ല. രാഹുൽ​ഗാന്ധി അയോ​ഗ്യനാക്കപ്പെട്ട കേസ് നിലവിലുണ്ട്. അതിനിടയിൽ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നും കോൺ​ഗ്രസ് ആരോപിക്കുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com