Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതിയ നേതാക്കൾക്ക് സ്വീകാര്യത പോര; തരൂർ ജന പിന്തുണയുള്ള നേതാവ് : മുരളീധരൻ

പുതിയ നേതാക്കൾക്ക് സ്വീകാര്യത പോര; തരൂർ ജന പിന്തുണയുള്ള നേതാവ് : മുരളീധരൻ

കോഴിക്കോട് : കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കെ മുരളീധരൻ എം പി. കേരളത്തിലെ പുതിയ നേതാക്കൾക്ക് സ്വീകാര്യത പോരെന്നും പുതിയ നേതൃത്വം വന്നശേഷം സമുദായ നേതാക്കളുമായുള്ള ബന്ധത്തിൽ അകലം വന്നതായും മുരളീധരൻ കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കളടക്കം ഉന്നയിച്ച വിമർശനങ്ങളിലും തർക്കങ്ങളിലും പരിഹാരം കണ്ടെത്താതെ കോൺഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.

കെ കരുണാകരൻ, ഉമ്മൻ ചാണ്ടി ഇവരപോലെ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവ് പാർട്ടിയിലുണ്ട്. പുതിയ സംസ്ഥാന നേതൃത്വം വന്നശേഷം സമുദായ നേതാക്കളുമായുള്ള ബന്ധത്തിലും അകലം വന്നു. ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രശ്നം പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. 

പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തന ശൈലിക്കെതിരെ മുരളീധരൻ വിമർശന സ്വരമുയർത്തി. വികസന പദ്ധതികളെ കണ്ണടച്ച് എതിർക്കരുതെന്നും കണ്ണടച്ചുള്ള എതിർപ്പ് ജനങ്ങളെ എതിർക്കുമെന്നും മരളീധരൻ അഭിപ്രായപ്പെട്ടു. ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്. തരൂരിനെ മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം. ഈ സമയത്ത് ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത് ശരിയല്ല. പ്രശ്നങ്ങളുണ്ടെങ്കിൽ ആർക്കും ഹൈക്കമാന്റിനെ സമീപിക്കാം. പക്ഷേ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം ചേർന്നു. അത് വേണ്ടിയിരുന്നില്ല. താനൊരു ഫ്രാക്ഷനും ഒപ്പമല്ല. ഗ്രൂപ്പ് മറന്ന് ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് എല്ലാവരും ഓർമ്മിക്കണം. മണ്ഡലം പുനഃസംഘടനയിലെങ്കിലും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നോക്കണം. 

ഹൈക്കമാന്റിനെ ആർക്കും സമീപിക്കാം. പുനസംഘടനകൾ എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. അത് ഒരു കീഴ് വഴക്കമാണ്. അതിനൊരു മാറ്റമുണ്ടായത് വയലാർ രവി കെപിസിസി പ്രസിഡന്റും എകെ ആൻറണി പാർലമെൻററി പാർട്ടി ലീഡറും ആയിരുന്നപ്പോഴാണ്. അന്ന് കെ.കരുണാകരമായി കൂടിയാലോചന നടത്തിയാണ് തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നത്. ഇത് കേരളത്തിൽ തന്നെ തീർക്കാവുന്ന വിഷയമാണ്. എല്ലാ കാര്യത്തിനും ഹൈക്കമാൻഡിനെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. പാർട്ടിയെ ജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാണ്. സിറ്റിംഗ് എംപിമാരോട് മത്സരിക്കണമെന്നാണ് പാർട്ടി നിർദ്ദേശിച്ചിട്ടുള്ളത്. അതിനാൽ തന്നെ പാർലമെന്റിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം വലിയ തലവേദന ഇല്ല. സ്വയം മാറി നിൽക്കുന്നവരുടെ കാര്യത്തിൽ മാത്രം ആലോചന നടത്തിയാൽ മതി. പിന്നെ എന്തിനാണ് ബഹളം വെക്കേണ്ട കാര്യമുള്ളത്. ഫ്രാക്ഷൻ യോഗം ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. യോഗം ചേർന്നതൊക്കെ സീനിയർ നേതാക്കളാണ്. അവരെ ഉപദേശിക്കാൻ താനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണ്. എന്നാൽ പുതുമുഖങ്ങൾ വന്നാൽ താൻ മാറിനിൽക്കാനും തയ്യാറാണ്. എന്ത് വേണമെന്ന് പാർട്ടി തീരുമാനിക്കണം. സിറ്റിംഗ് എംപിമാർ മാറി നിന്നാൽ കോൺഗ്രസിന് പരാജയ ഭീതിയെന്ന പ്രതീതി സൃഷ്ടിക്കും. അതുണ്ടാക്കാൻ താൽപ്പര്യപ്പെടുന്നില്ല. അത് കൊണ്ടാണ് മത്സരിക്കാമെന്ന് പറയുന്നത്. കേരളത്തിൽ പ്രവർത്തിക്കാൻ ഒരുപാട് നേതാക്കളുണ്ട്. ഡൽഹിയിൽ  പ്രവർത്തിക്കാൻ താൽപ്പര്യമുള്ള നേതാക്കൾ അവിടെ പ്രവർത്തിക്കട്ടെ. അതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും മുരളീധരൻ വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments