Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഹുലിനൊപ്പം ജനകോടികള്‍, സത്യം ജയിക്കും, നിശബ്ദനാക്കാൻ സംഘപരിവാറിന് കഴിയില്ല; വി ഡി സതീശൻ

രാഹുലിനൊപ്പം ജനകോടികള്‍, സത്യം ജയിക്കും, നിശബ്ദനാക്കാൻ സംഘപരിവാറിന് കഴിയില്ല; വി ഡി സതീശൻ

തിരുവനന്തപുരം : മോദി സമുദായത്തെ അപമാനിച്ചെന്ന അപകീര്‍ത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയ വിധിക്ക് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. 

വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിയമ പോരാട്ടം തുടരും. സത്യം ജയിക്കും. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി – അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്ത്.അപ്പീൽ തള്ളിയതിൽ അതിശയം ഇല്ല.ഗുജറാത്തിൽ നിന്ന് വർത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല.വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓർക്കണം.ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന്ം കഴിയും.വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു.പത്തിലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെ ഉണ്ട്.: ശിക്ഷാവിധിയിൽ തെറ്റില്ല; ഇടപെടേണ്ട സാഹചര്യമില്ല. കുറ്റക്കാരനെന്ന വിധി ഉചിതം എന്ന് വിലയിരുത്തിക്കൊണ്ടാണ് രാഹുലിന്‍റെ അപ്പീല്‍ ഹൈക്കോടതി തള്ളിയത്.

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളുകയായിരുന്നു. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി  ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments