പാലക്കാട് : പിരായിരി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ 3 അംഗങ്ങൾ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ്-ലീഗ് ധാണയനുസരിച്ച് ആദ്യ രണ്ടരവർഷം കോൺഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. കോൺഗ്രസ് പ്രതിനിധി ഒഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
ആകെ 2l അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫ് 10 , എൽഡിഎഫ് 8 , ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. സി പി എം- ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായതായി യുഡിഎഫ് ആരോപിച്ചു.