Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഷ്ട്രീയം കുടുംബ സ്വത്തല്ല, പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ നിർത്താതിരിക്കാനാവില്ല; ഇ പി ജയരാജൻ

രാഷ്ട്രീയം കുടുംബ സ്വത്തല്ല, പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ നിർത്താതിരിക്കാനാവില്ല; ഇ പി ജയരാജൻ

കൊച്ചി: പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ നിർത്താതിരിക്കാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ റിപ്പോർട്ടർ ടിവിയോട്. തിരഞ്ഞെടുപ്പ് മത്സരം വ്യക്തികൾ തമ്മിലല്ലെന്നും നയങ്ങൾ തമ്മിലാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ എതിരാളികൾ മത്സരം ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് ഭയമെന്നും ഇ പി പറഞ്ഞു. കുടുംബപരമായി അവകാശം നേടിയെടുക്കലല്ല രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം കുടുംബ സ്വത്തല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

കോൺഗ്രസിന്റേത് ദുർബലമായ വാദഗതികളാണ്. സുധാകരൻ ഏതോ സ്വപ്നലോകത്താണ്. ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി യുഡിഎഫിന് വേണമെങ്കിൽ മത്സരിക്കാതിരിക്കട്ടെ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കഴിവുകേടാണ് ഇപ്പോൾ സുധാകരൻ പ്രകടിപ്പിച്ചത്”,ഇ പി ജയരാജൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments