Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഷംസീറിന്‍റെ നിലപാട് ധാർഷ്ട്യം'; സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഈ സമീപനം സ്വീകരിക്കുമോയെന്ന് വി മുരളീധരൻ

‘ഷംസീറിന്‍റെ നിലപാട് ധാർഷ്ട്യം’; സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഈ സമീപനം സ്വീകരിക്കുമോയെന്ന് വി മുരളീധരൻ

ദില്ലി: മിത്ത് വിവാദത്തിൽ സ്പീക്കർ എ എ​ൻ ഷം​സീറിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഷംസീറിന്‍റെ നിലപാട് ധാർഷ്ട്യമാണെന്ന് വി മുരളീധരൻ വിമര്‍ശിച്ചു. സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഷംസീര്‍ ഇതേ സമീപനം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. 

ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്ത നിലപാട് ധാർഷ്ട്യവും വെല്ലുവിളിയുമാണ്. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്‍റെ നിലപാടിന് വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും വി മുരളീധരൻ വിമര്‍ശിച്ചു. ഹിന്ദു സമൂഹം ആരാധിക്കുന്ന മൂർത്തിയെ മിത്തായി കാണുന്ന സിപിഎം വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് പറയുമോ എന്നും  വി മുരളീധരൻ ചോദിച്ചു. ശാസ്ത്ര ബോധം എല്ലാ മതത്തിന്‍റെ കാര്യത്തിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments