Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗം, മിത്തെന്ന് പറഞ്ഞിട്ടില്ല: എംവി ഗോവിന്ദൻ

അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗം, മിത്തെന്ന് പറഞ്ഞിട്ടില്ല: എംവി ഗോവിന്ദൻ

ദില്ലി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദൻ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. വിഷയം കൂടുതൽ ശക്തമായി എൻഎസ്എസും ബിജെപിയും ഉന്നയിക്കുമ്പോഴാണ് മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. 

വിവാദത്തിൽ വിഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. സിപിഎം വർഗീയ ധ്രുവീകരണം നടത്തുന്നെന്ന ആരോപണം അസംബന്ധമാണ്. സതീശന്റെ മനസസ്സിനുള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകൾ അറിഞ്ഞോ അറിയാതെയോ ഉണ്ട്. തൃശ്ശൂരിൽ എൻവി വൈശാഖനെതിരെ ഒരു നടപടിയും പാർട്ടി എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചാനലും പത്രവും നോക്കി മറുപടി പറയാൻ പറ്റില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം സിപിഎം വിഷയത്തിൽ മലക്കംമറിഞ്ഞുവെന്നും അതിനാൽ സ്പീക്കർ പ്രസ്താവന തിരുത്തണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്ത് വന്നു. കോൺഗ്രസ് മതേതര നിലപാടാണ് സ്വീകരിക്കുന്നത്. വിശ്വാസങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും അവയെ ബഹുമാനിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments