Thursday, January 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഹുല്‍ ഗാന്ധി വീണ്ടും ലോക്‌സഭയിലെത്തി

രാഹുല്‍ ഗാന്ധി വീണ്ടും ലോക്‌സഭയിലെത്തി

ന്യൂഡൽഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി തൊഴുതതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്. ലോക്സഭയിൽ പ്രതിപക്ഷം ശബ്ദാരവത്തോടെയാണ് രാഹുൽ ഗാന്ധിയെ വരവേറ്റത്. ബഹളത്തെ തുടർന്ന് ലോക്സഭ തൽക്കാലത്തേക്ക് പിരിഞ്ഞു.

136 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി സഭയില്‍ മടങ്ങിയെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്ത് പുന:സ്ഥാപിച്ചു കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ രാവിലെ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ മടങ്ങിവരവ് 12 മണിവരെ നീണ്ടത്.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നാണ് സൂചന. അവിശ്വാസ പ്രമേയം ചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ രാഹുലിനെ ചേർത്ത് സമർപ്പിക്കുമെന്നാണ് വിവരം. അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന ഗൗരവ് ഗോഗോയിക്ക് ശേഷം പ്രതിപക്ഷ നിരയിൽ നിന്ന് ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധിയായിരിക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതിപക്ഷ സഖ്യം വിലയിരുത്തുന്നത്.

തിങ്കളാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിക്കാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. തിങ്കളാഴ്ച പാർലമെൻ്റ് സമ്മേളനം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാവിലെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. നേരത്തെ അംഗത്വം റദ്ദാക്കിയ വിജ്ഞാപനം ഇറക്കിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമെ രാഹുൽ ഗാന്ധിക്ക് ലോക്സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളു.

രാഹുലിൻ്റെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ എഐസിസി ഓഫീസിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയിരുന്നു. ലോക്സഭയിലേക്ക് രാഹുൽ ഗാന്ധി ഇന്ന് തന്നെ എത്തിച്ചേരും. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടർന്ന് 12 മണിവരെ സഭ പിരിഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com