Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭാവനയിൽ ഉദിച്ച കെട്ടുകഥ; ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്

ഭാവനയിൽ ഉദിച്ച കെട്ടുകഥ; ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്

കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ് രം​ഗത്ത്. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും വസ്തുതയുടെ കണികപോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ കുറച്ച് മുമ്പാണ് പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍ രംഗത്തെത്തിയത്. 

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments