കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ 7 പത്രികകള്‍ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. സിപിഐഎം ഡമ്മി സ്ഥാനാത്ഥിയായിരുന്ന റെജി സഖറിയയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ മഞ്ജു എസ് നായരും പത്രിക പിന്‍വലിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ ഡോ. കെ പദ്മരാജന്റെ പത്രിക വരണാധികാരി തളളി. കേരളത്തില്‍ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തളളിയത്.
ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക്ക് സി തോമസ് (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), ജി ലിജിന്‍ലാല്‍(ഭാരതീയ ജനതാ പാര്‍ട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി), ഷാജി(സ്വതന്ത്രന്‍), സന്തോഷ് ജോസഫ്(സ്വതന്ത്ര സ്ഥാനാര്‍ഥി), പികെ ദേവദാസ് (സ്വതന്ത്രന്‍) എന്നിവരാണ് പുതുപ്പള്ളിയില്‍ മത്സര രംഗത്തുണ്ടാവുക.
സെപ്തംബര്‍ അഞ്ചിനാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിന് നടക്കും. ആഗസ്റ്റ് 17 നായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ആഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി