കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി IGST അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെബാലന്‍റെ വെല്ലുവിളി അദ്ദേഹം തള്ളി. എ കെ ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്.വീണ IGST അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം.അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ IGST അടചച്ചിട്ടില്ല എന്ന് തെളിഞ്ഞാൽ ബാലൻ എന്ത് ചെയ്യും.കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു.സിപിഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു.ആ ഡേറ്റിൽ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം.കർത്തയുടെ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന് IGST അടച്ചതിന്‍റെ രേഖകള്‍ പുറത്ത് വിടണം.മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
ബാർ കൗൺസിൽ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മാത്യു കുഴൽനാടനിൽ നിന്നും ബാർ കൗൺസിൽ വിശദീകരണം തേടി.എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് നടത്താൻ പാടില്ലെന്ന ചട്ടം കുഴൽനാടൻ ലംഘിച്ചു എന്നായിരുന്നു പരാതി.സിപിഎം അഭിഭാഷക സംഘടനയാണ് പരാതി നൽകിയത്