Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനൊപ്പം ;കേന്ദ്ര ഏജൻസികൾ വന്നിട്ടും സർക്കാരിന്റെ വിശ്വാസ്യത തകർന്നില്ല'

‘കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനൊപ്പം ;കേന്ദ്ര ഏജൻസികൾ വന്നിട്ടും സർക്കാരിന്റെ വിശ്വാസ്യത തകർന്നില്ല’

കണ്ണൂര്‍: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ  രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസിന് വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടില്ലെന്നെന്നും ബിജെപിക്ക് കേരളത്തോട് പകയാണെന്നും കണ്ണൂരില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറാായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫ് എം പിമാർക്ക് പാർലമെന്‍റിൽ കേരളത്തിന്‍റെ പൊതുവികാരം പ്രകടിപ്പിക്കാനായിട്ടില്ല. സംഘപരിവാർ മനസിന് നേരിയ മുഷിച്ചിൽ പോലും വേണ്ടെന്നാണ് കോൺഗ്രസ് നയം.

കേരളത്തിലെ കോൺഗ്രസ് എം പിമാർ  സംഘ പരിവാറുമായി സമരസപ്പെടുന്നുവെന്നും ബിജെപിക്കെതിരെ ഒരു ഘട്ടത്തിലും ഉറച്ച നിലപാടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ കോൺഗ്രസ്‌ എം പിമാരിൽ ഒരാളുടെ ശബ്ദം പോലും പാർലമെന്‍റിൽ മുഴങ്ങിയില്ല. കോൺഗ്രസിന്‍റെ ഒരു ഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണ് നിലകൊള്ളുന്നത്. ബിജെപിക്ക് കേരളത്തോട് പകയാണ്. അതിനാല്‍ തന്നെ കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നു. ഇതെല്ലാം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്. സര്‍ക്കാരിനെതിരെ ബിജെപി ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ഏഴരവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് നീക്കമെന്നും പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിപ കാലത്തെ ആരോഗ്യവകുപ്പിന്‍റെ  പ്രവർത്തനം അഭിനന്ദനാർഹമാണ്. തെറ്റില്ലാത്ത പ്രവർത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു. സർക്കാർ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടി. എന്നിട്ടും സർക്കാരിന്‍റെ വിശ്വാസ്യത തകർക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments