കോഴിക്കോട്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായ്. നെഹ്‌റു മുതല്‍ ഇങ്ങോട്ടുള്ള മുഴുവന്‍ പ്രധാനമന്ത്രിമാരും സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് നിലവില്‍ ഇന്ത്യ സ്വീകരിച്ചത്. ഹമാസ് സ്വാതന്ത്ര്യസമര പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യ ചേരി ചേരാ നയം പിന്തുടരുന്ന രാജ്യം. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും നാസര്‍ ഫൈസി കൂടത്തായ് പറഞ്ഞു.
ഹമാസ് ഏകപക്ഷീയമായി ഇസ്രയേലിനെ ആക്രമിച്ചിട്ടില്ല. പ്രശ്‌നം തുടങ്ങിയത് ഇസ്രയേല്‍ ആണ്. ഇസ്രയേല്‍ ഒരു ജാര രാജ്യമാണ്. പ്രാര്‍ത്ഥനയാണ് ശക്തമായ ആയുധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേലിനുള്ള പിന്തുണ ഇന്ത്യ ആവര്‍ത്തിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു മോദി ഇക്കാര്യം ആവര്‍ത്തിച്ചത്. ഇന്ത്യ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തെ ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നുവെന്ന് മോദി വ്യക്തമാക്കി. വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി നെതന്യാഹുവിന് ഉറപ്പ് നല്‍കി.