Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് ബിജെപി' കെ. സുരേന്ദ്രന്‍

‘സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് ബിജെപി’ കെ. സുരേന്ദ്രന്‍

കാസര്‍കോട്:ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നത്തെ സംസ്ഥാനത്ത് വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണ്. ഇത്തരമൊരു വര്‍ഗീയ വേര്‍തിരിവിനാണ് സിപിഎം നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ്  വളരെ അപകടകരമായ നീക്കം സിപിഎം നടത്തുന്നത്.തെരഞ്ഞെടുപ്പ് മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്നും വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും എൻ.ഡി. എ യിൽ പ്രശ്നങ്ങളില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിൽ നാളെ എൻ.ഡി.എ ഘടക കക്ഷി യോഗം ചേരും. നാളത്തെ ഘടക കക്ഷി യോഗത്തിൽ സീറ്റ് ചർച്ചയിൽ ധാരണയാകും. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി എടുക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. ക്രെഡിറ്റ്‌ എടുക്കാൻ രണ്ട് പേർക്കും അവകാശമില്ല . പദ്ധതി യാഥാർഥ്യമായത് നരേന്ദ്ര മോദി സർക്കാരിന്‍റെ ഇച്ഛാ ശക്തികൊണ്ടാണെന്നും ഇപ്പോഴും അവിടെ നിർമാണം പൂർത്തിയായിട്ടില്ലെന്നും ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments