Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'അദാനിയെ എതിർക്കുന്നവർ അദാനി പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നു; തുറമുഖത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ അഭിനന്ദനം...

‘അദാനിയെ എതിർക്കുന്നവർ അദാനി പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നു; തുറമുഖത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ അഭിനന്ദനം അർഹിക്കുന്നില്ല’ വി മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ  ഉദ്ഘാടനം എന്ന നിലയിൽ ഇന്നലെ നടത്തിയ പരിപാടി അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

2023 മെയ് മാസത്തിൽ ആദ്യ കപ്പൽ എത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്.കമ്മീഷനിങ്‌ എന്നാണ് എന്ന കാര്യത്തിൽ  മുഖ്യമന്ത്രിക്ക് തന്നെ ഉറപ്പില്ല.ഇന്നലെ ചെലവാക്കിയ കോടികൾ അദാനിയുടേതാണോ സർക്കാരിന്‍റെ  ആണോ? ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണ്.

അദാനിയെ എതിർക്കുന്നവരാണ് അദാനിയുടെ പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.അസാധ്യ കാര്യം നടത്തി എന്ന് പറയുന്നവർക്ക് അപാര തൊലിക്കട്ടിയാണ്. പ്രഖ്യാപിച്ച തീയതിയെക്കാളും നാലുവർഷം ഇപ്പോഴേ വൈകി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ മാമാങ്കം. ക്രയിനിന് വാട്ടർ സല്യൂട്ട് നൽകുന്നത് ലോകത്ത് എവിടെയും കണ്ടിട്ടില്ല.ചില സമുദായങ്ങളുടെ പേര് പറഞ്ഞ് മുതലെടുപ്പിന് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുകയാണ്.തുറമുഖത്തിന്‍റെ  പേരിൽ സംസ്ഥാന സർക്കാർ ഒരഭിനന്ദനവും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments