Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഗവർണർ സർക്കാരിനെതിരെയും, സർക്കാർ ഗവർണര്‍ക്കെതിരെയും പോരാടുന്നത് തെറ്റ്; കേരളീയം ധൂർത്ത്'

‘ഗവർണർ സർക്കാരിനെതിരെയും, സർക്കാർ ഗവർണര്‍ക്കെതിരെയും പോരാടുന്നത് തെറ്റ്; കേരളീയം ധൂർത്ത്’

പത്തനംതിട്ട: ഗവർണർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയിൽ പോയത് തെറ്റെന്ന് എന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ .ഗവർണറും സർക്കാരും കോൺഗ്രസ്സിന് ഒരു പോലെയാണ്. അസാധാരണ സംഭവമാണിത്.കേരളത്തിൽ ഒരുപക്ഷേ ഇത് ആദ്യമാണ്.ഗവർണർ സർക്കാരിനെതിരെയും ,  സർക്കാർ ഗവർണര്‍ക്കെതിരെയും നടത്തുന്ന ഈ പോരാട്ടം ജനാധിപത്യത്തിന്‍റെ  സങ്കടകരമായ സംഭവ വികാസമായാണ് കോൺഗ്രസ് കാണുന്നത്. കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ.ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.കേരളിയത്തിൻറെ  പേരിൽ നടക്കുന്നത് പച്ചയായ ധൂർത്തെന്നും കെ സുധാകരൻ പറഞ്ഞു.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയിൽ : ഗവർണർക്ക് എതിരെ ഹർജി സമർപ്പിച്ചത്.8 ബില്ലുകൾ ഒപ്പിടാത്തതിനെതിരെയാണ് ഹർജി.ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.കേരളവും, ടി പി രാമകൃഷ്ണൻ എം എൽ എ യുമാണ് ഹർജിക്കാർ. കേന്ദ്രത്തെയും എതിർകക്ഷിയാക്കിയാണ് ഹർജി.ഗവർണർ സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്നത് കടുത്ത അനീതിയാണ്. ഭരണഘടന അട്ടിമറിയാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments