Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം, നടപടികൾ നിർത്തിവെച്ചു; നിരാശരെന്ന് വിമർശിച്ച് പ്രധാനമന്ത്രി

ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം, നടപടികൾ നിർത്തിവെച്ചു; നിരാശരെന്ന് വിമർശിച്ച് പ്രധാനമന്ത്രി

ദില്ലി: ലോക്‌ സഭയിൽ ഇന്നും ബഹളവും പ്രതിഷേധവും മാത്രം. സഭ ചേർന്നപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ കീറിയെറിഞ്ഞ് കോൺഗ്രസ് എം പി മാർ പ്രതിഷേധിച്ചു. എംപിമാർ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ട് മണി വരെ പിരിഞ്ഞു. ബഹളത്തെ തുടർന്ന് രാജ്യ സഭയിലും നടപടികൾ നിർത്തിവെച്ചു. പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ഗുജറാത്തിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും തോൽവി പ്രതിപക്ഷത്തെ ഞെട്ടിച്ചുവെന്നും ഇപ്പോഴത്തെ പ്രതിഷേധം ഈ ഞെട്ടൽ കാരണമെന്നും മോദി കുറ്റപ്പെടുത്തി. ബിജെപിയുടെ പാർലമെൻററി പാർട്ടി യോഗത്തിലാണ് പരാമർശം.

ലോക്സഭയിൽ ഇന്ന് രാവിലെ ചാലക്കുടി എംപി ടിഎൻ പ്രതാപൻ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കരിങ്കൊടി എറിഞ്ഞു. ഇദ്ദേഹത്തിനൊപ്പം ഹൈബി ഈഡൻ, ജ്യോതി മണി, രമ്യ ഹരിദാസ് തുടങ്ങിയവരാണ് ലോക്സഭയിൽ പ്രതിഷേധിച്ചത്. ടിഎൻ പ്രതാപൻ സ്പീക്കറുടെ ഇരപ്പിടത്തിനടുത്തേക്ക് കയറിയാണ് പ്രതിഷേധിച്ചത്. രമ്യ ഹരിദാസ്, ജ്യോതി മണി, ഹൈബി ഈഡൻ എന്നിവർ പേപ്പർ വലിച്ചു കീറി എറിഞ്ഞു. 

രാജ്യസഭയിലും ബഹളം നടന്നു. ജെ പി സി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷത്തോട് കയർത്ത് മന്ത്രിമാരായ കിരൺ റിജിജുവും ഗിരിരാജ് സിംഗും രംഗത്ത് വന്നു. ലോക്സഭയിൽ ചെയറിലുണ്ടായിരുന്ന മിഥുൻ റെഡ്ഡിക്ക് നടപടികളിലേക്ക് കടക്കാനായില്ല. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് ഇന്നും പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്. രാജ്യസഭയിൽ മന്ത്രി ഹർദീപ് സിംഗ് പുരി സംസാരിക്കുന്നതിനെതിരെ പ്രതിപക്ഷത്തെ അംഗങ്ങൾ കൂക്കിവിളിച്ച് പ്രതിഷേധിച്ചു. ഇതോടെ രാജ്യസഭാ നടപടികളും രണ്ടര വരെ നിർത്തി വച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments