നവകേരളാ സദസ്സിന് ആളെ എത്തിക്കാൻ സ്വകാര്യ ബസ്സുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി ബസ് ഉടമകളുടെ അസോസിയേഷൻ. മോട്ടോർ വാഹന വകുപ്പിനെതിരെ സംഘടനയുടെ മലപ്പുറം ജില്ല വൈസ് പ്രസിഡന്റാണ് പരാതിയുമായി രംഗത്തെത്തിയത്. നവകേരള സദസിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനും തിരികെ കൊണ്ടാക്കുന്നതിനും സ്വകാര്യ ബസുകൾ സൗജന്യമായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോപണം മോട്ടോർ വാഹനവകുപ്പ് തള്ളി.
ഓരോ ദിവസവും സ്വകാര്യ ബസുകൾക്കെതിരെ ഓരോ നിയമങ്ങൾ കൊണ്ടുവന്ന് സ്വകാര്യ ബസുകളെ കേരളത്തിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഓരോ ബസുടമകളും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് വാഖിത് കോയ പറയുന്നു. ഈ മാസം 27 മുതൽ 30 വരെയാണ് മലപ്പുറത്ത് നവകേരള സദസ് നടക്കുന്നത്.
നവകേരള സദസിനായി ഗതാഗത സൗകര്യം ഒരുക്കേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. ഈ സാഹചര്യത്തിലാണ് ഉദ്യോടഗസ്ഥരെ ഉൾപ്പെടെ കൊണ്ടു പോകുന്നതിനായാണ് ബസുടമളെ മോട്ടോർ വാഹന വകുപ്പ് സമീപിച്ചതും സൗജന്യം സേവനം നൽകണമെന്നനം ആരോപിക്കുന്നത്. എന്നാൽ മൂന്നു ദിവസം സൗജന്യ സേവനം നടത്തുമ്പോൾ നഷ്ടത്തിലാക്കുമെന്ന് ബസ് ഉടമകൾ പറയുന്നു. എന്നാൽ ഇത്തരമൊരു ആവശ്യവുമായി ബസുടമകളെ സമീപിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.