Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലീഗ് നേതാവ് നവകേരള സദസ്സില്‍, മുഖ്യമന്ത്രിക്കൊപ്പം പ്രഭാത യോഗത്തില്‍ സംസ്ഥാന കൗൺസിൽ അംഗം എൻഎ അബൂബക്കർ

ലീഗ് നേതാവ് നവകേരള സദസ്സില്‍, മുഖ്യമന്ത്രിക്കൊപ്പം പ്രഭാത യോഗത്തില്‍ സംസ്ഥാന കൗൺസിൽ അംഗം എൻഎ അബൂബക്കർ

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്തു.ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്‍റാണ്. കാസർഗോട്ടെ വ്യവസായ പ്രമുഖനാണ്. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേര്‍ന്നു. കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍  പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായതില്‍ സന്തോഷമുണ്ട്. മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

നവകേരള സദസിനെതിരെ സമസ്ത രംഗത്ത്. സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ മുഖപ്രസംഗം. ലോക്സഭ തെരെഞ്ഞെടുപ്പ് ലക്ഷ്യംവെക്കുന്നതാണ് പരിപാടിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നവകേരള സദസെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനസർക്കാരുമായും ഇടതുപക്ഷവുമായും സമസ്ത കൂടുതലടുക്കുന്നു എന്ന ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളുടെ നിരന്തര ആരോപണങ്ങൾക്കിടെയാണ്  സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സമസ്ത മുഖപത്രത്തിലെ മുഖപ്രസംഗം.  കർഷക ആത്മഹത്യ നടക്കുമ്പോഴും നിത്യ ചെലവിന് വഴികണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും 100 കോടിരൂപ ചെലവിട്ട് എന്തിനാണ് ജനസദസ്സെന്നും സമസ്ത വിമർശിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ്  ലക്ഷ്യംവച്ചുളള കൺകെട്ട് വിദ്യയെന്ന് പറയുന്ന മുഖപ്രസംഗത്തിൽ സർക്കാർ കൊടുത്തുതീർക്കാനുളള ക്ഷേമപെൻഷന്‍റെ കണക്കുവരെ സമസ്ത നിരത്തുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments