തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര പാഴ്‌വേലയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. .മന്ത്രിമാർ പരാതി വാങ്ങുന്നില്ല.ഉദ്യോഗസ്ഥരാണ് പരാതികൾ വാങ്ങുന്നത്.കെ.കരുണാകരനും ഉമ്മൻചാണ്ടിയും നേരിട്ടാണ് പരാതി വാങ്ങിയത്.പിണറായി രാജാ പാർട്ട് കെട്ടിയിരിക്കുന്നു.മറ്റ് മന്ത്രിമാർ ദാസൻമാരായി നിൽക്കുന്നു. യാത്രയിലെ പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്.3000 കിലോമീറ്ററാണ് മന്ത്രിമാർ സഞ്ചരിക്കുന്നത് . ഒരു കോടിയുടെ ബസിന് പിന്നാലെ 40 വണ്ടിയുമുണ്ട്..ഇത് ധൂർത്തല്ലാതെ എന്താണ്.ഇത് പാർട്ടി മേളയാണ്.ഒരു ലീഗ് പ്രവർത്തകനും നവകേരളയാത്രയില്‍ പങ്കെടുക്കില്ല.യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്.പക്ഷെ ഭീഷണിപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരെ കൊണ്ടുപോകുന്നു.മുഖ്യമന്ത്രിയുടെ വാഹനം ഓടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവർക്ക് ശമ്പളമില്ല.ആത്മാർത്ഥതയുള്ള ഒരു യുഡിഎഫ് പ്രവർത്തകനും നവകരേള യാത്രയില്‍ പങ്കടുക്കില്ല.
യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍മെണ്ട് ഏജൻസികൾ അന്വേഷിക്കുകയാണ്.പാർട്ടിഅന്വേഷണം ഇപ്പോഴില്ല.തെരഞ്ഞെടുപ്പ് നടത്തിയത് കെപിസിസിയല്ല.കേന്ദ്ര യൂത്ത് കോൺഗ്രസ് നേതൃത്വമാണ്.അവർ പരാതികൾ പരിശോധിക്കും.പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ടാണ് സിപിഎമ്മും ബിജെപിയും പരാതിയുമായി ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി