Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

മലപ്പുറം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 
സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയക്ടറോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ നിർദ്ദേശം നൽകിയത്. നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണം എന്നുമായിരുന്നു നിർദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്നും വിചിത്രമായ കൂട്ടിച്ചേർക്കലും ഉത്തരവിലുണ്ട്. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകർക്ക് മുകളിൽ നിന്നുള്ള ഉത്തരവെന്നായിരുന്നു ഡിഇഒയുടെ മറുപടി. വിവാദ നിർദ്ദേശത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ഡിഇഒയുടെ നിർദേശത്തിനെതിരെ ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കെഎസ്‍യുവും എബിവിപിയും ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം എംഎസ്എഫിന്റെ ഡിഇഒ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചിരുന്നു. വിവാദമായതിന് പിന്നാലെ നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്നു പറഞ്ഞില്ലെന്നും പഠനത്തിന്റെ ഭാഗമായി സദസ് സന്ദർശിക്കാൻ അവസരം നൽകണമെന്നാണ് നിർദേശമെന്നുമായിരുന്നു തിരൂരങ്ങാടി ഡിഇഒ ടി എം വിക്രമന്റെ വിശദീകരണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com