Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവാർത്താസമ്മേളനത്തിൽ ​ഗവർണർക്കെതിരെ രൂക്ഷവിമർശനം; ഗൺമാൻ വിഷയത്തിൽ പ്രതികരിക്കാതെ മടങ്ങി മുഖ്യമന്ത്രി

വാർത്താസമ്മേളനത്തിൽ ​ഗവർണർക്കെതിരെ രൂക്ഷവിമർശനം; ഗൺമാൻ വിഷയത്തിൽ പ്രതികരിക്കാതെ മടങ്ങി മുഖ്യമന്ത്രി

പത്തനംതിട്ട: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ​ഗൺമാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. ​ഗവർണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ​ഗണമാനെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. 

​ഗവർണറെ കുറിച്ചുള്ള ജസ്റ്റിസ്‌ നരിമാന്റെ പരാമർശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ​ഗവർണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ​ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്. പ്രതിഷേധിക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല. ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കരിങ്കൊടി കാണിക്കുന്നവരെ എങ്ങനെയാണ് ഇവിടെ നേരിട്ടത്. ആരെങ്കിലും അങ്ങോട്ട് പോയി ആക്രമിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ മാധ്യമപ്രവർത്തകരുടെ ​ഗൺമാനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാർത്താ സമ്മേളനം നിർത്തുകയായിരുന്നു മുഖ്യമന്ത്രി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com