Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയിൽ സുധാകരന് ദേഹാസ്വാസ്ഥ്യം, പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് സതീശൻ

ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയിൽ സുധാകരന് ദേഹാസ്വാസ്ഥ്യം, പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് സതീശൻ

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ചിനിടെ നവകേരള സദസിന്‍റെ ബാനറുകൾ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.

 പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. കെ സുധാകരനും എം എം ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments