എറണാകുളം: സംസ്ഥാനത്ത്.ഇന്ന് മുതൽ നഗരസഭ സേവനങ്ങൾ ഓൺലൈൻ ആയി.കെ സ്മാർട്ട് അപ്പ് മലയാളികൾക്ക് ആയി സംസ്ഥാന സർക്കാരിന്‍റെ പുതുവത്സര സമ്മാനമെന്ന് മന്ത്രി എബിരാജേഷ് പറഞ്ഞു..ഏപ്രിൽ മുതൽ പഞ്ചായത്ത് സേവനങ്ങളും ഓൺലൈൻ ആകും.ജനന മരണ വിവാഹ രെജിസ്ട്രേഷൻ വരെ എല്ലാ സേവനങ്ങളും ഓൺലൈൻ ആകും.രാജ്യത്ത് ആദ്യം ആയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈൻ ആക്കാനുള്ള ശ്രമം.വിപ്ലവകരമായ മാറ്റം ആണ് കെ സ്മാർട്ട്.ഓഫീസുകൾ കയറി ഇറങ്ങി മടുത്തു എന്ന് ഇനി കേൾക്കേണ്ടി വരില്ല.സുതാര്യവും അഴിമതി രഹിതവും ആയ സംവിധാനങ്ങൾ ആണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു .
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ സ്മാര്‍ട് ആപ് ഉദ്ഘാടനം ചെയ്തത്..സാങ്കേതിക വിദ്യയിൽ രാജ്യത്തിന് എന്നും വഴികാട്ടി ആണ് കേരളം.തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി ഒറ്റ ആപ്പിൽ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നു.അഴിമതി കുറയുന്നു.അത് ഇല്ലാതാക്കണം.എവിടെ ആണ് കൂടുതൽ അഴിമതി എന്ന് എല്ലാർക്കും അറിയാം.ഒരു പ്രത്യേക വിഭാഗം അത് ഒരു അവകാശം പോലെ കരുതുന്നു.നമുക്ക് ഇടയിൽ തന്നെ ഉള്ളവർ ആണിത്.ജനങ്ങളെ സേവിക്കല്‍ ആണ് കസേരയിൽ ഇരിക്കുന്നവരുടെ ചുമതല.അത് ചെയ്യണം.അതിനായി എന്തേലും കൈ പറ്റി കളയാം എന്ന് കരുതരുത്.ചില ശീലങ്ങൾ ഉപേക്ഷിച്ചേ മതിയാകു.നമ്മൾ എത്ര കണ്ടത് ആണെന്ന മട്ടിൽ ചിലർ ഇത് തുടരുന്നു.അനാവശ്യമായി അനുമതി വെച്ച് നീട്ടരുത്..കെ സ്മാർട്ട് ഒരു സുവർണ അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം കെ സ്മാര്‍ട് പദ്ധതി കേന്ദ്രഫണ്ട് കൊണ്ടാണ് നടപ്പാക്കിയതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു.കേന്ദ്ര പദ്ധതിയായ കൊച്ചിൻ സ്മാർട്ട് സിറ്റി മിഷന് കേന്ദ്രം നൽകിയ 23 കോടി ഇൻഫർമേഷൻ കേരള മിഷന് നൽകി . ഉദ്ഘാടനം ചെയ്യുമ്പോൾ കേന്ദ്ര സർക്കാരിന്റെ പേര് പോലും പരാമർശിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.