Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇസ്‌ലാമിന് നേരെ വരണ്ട, സ്വന്തം കാര്യം തീരുമാനിച്ചാല്‍ മതി'

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇസ്‌ലാമിന് നേരെ വരണ്ട, സ്വന്തം കാര്യം തീരുമാനിച്ചാല്‍ മതി’

കോഴിക്കോട്: മിശ്രവിവാഹത്തെ അനുകൂലിക്കാന്‍ സിപിഐക്കും സിപിഐഎമ്മിനും ധാര്‍മ്മികതയില്ലെന്ന് എസ്‌വൈഎസ് നേതാവ് നാസര്‍ഫൈസി കൂടത്തായി. കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍ ഇസ്‌ലാമിന് നേരെ വരേണ്ടെന്നും സ്വന്തം കാര്യം തീരുമാനിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പാര്‍ട്ടികളില്‍ പെട്ടവരായതിനാല്‍ ടിവി തോമസിന്റേയും ഗൗരിയമ്മയുടേയും ദാമ്പത്യം ഇല്ലാതാക്കിയവരാണ് സിപിഐയും സിപിഐഎമ്മും. ഇരുവരോടും മാപ്പ് പറയാതെ മിശ്ര വിവാഹത്തിന്റെ പേരില്‍ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവകാശമില്ലെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

കുടുംബ ജീവിതം തകര്‍ക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലൈനാണെന്നും നാസര്‍ഫൈസി കൂടത്തായി പറഞ്ഞു. സിപിഐഎം ഒരു ഭാഗത്ത് സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്നും മറുഭാഗത്ത് മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നേരത്തെ നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു. സിപിഐഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് ആരോപിച്ച നാസര്‍ ഫൈസി കൂടത്തായി മിശ്രവിവാഹത്തില്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ നിലപാടാണെന്നും വ്യക്തമാക്കി. തന്റെ നിലപാടിനെ ആര്‍ക്കും എതിര്‍ത്ത് പറയാന്‍ കഴിയില്ല. മിശ്രവിവാഹം ഇസ്ലാമികമല്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി ചൂണ്ടിക്കാണിച്ചു.

സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയും നാസര്‍ ഫൈസി നല്‍കി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. വ്യക്തമായ ഡാറ്റ കൈവശമുണ്ട്. സമസ്ത നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നാസര്‍ ഫൈസി പറഞ്ഞു.

സിപിഐഎമ്മിനെതിരെയുള്ള വിമര്‍ശനം മുസ്ലിം ലീഗിന് വഴിയൊരുക്കാനല്ല. പ്രതികരണത്തില്‍ രാഷ്ട്രീയ താല്‍പര്യമില്ല. സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കേണ്ട വിഷയമല്ല മിശ്രവിവാഹം. മുഖ്യമന്ത്രിയല്ല ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രി വിഭാവനം ചെയ്തത് അപരിഷ്‌കൃത സമൂഹത്തെയാണെന്നും നാസര്‍ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. സിപിഐഎം മതനിരപേക്ഷ സംഘടനയാണെന്ന് വ്യക്തമാക്കിയ നാസര്‍ ഫൈസി, ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നതായും ചൂണ്ടിക്കാണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments