Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്: മറിയക്കുട്ടി  

മാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്: മറിയക്കുട്ടി  

തിരുവനന്തപുരം : മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. രാവിലെ കോൺഗ്രസ് രാത്രി ബിജെപി എന്ന സിപിഎം വിമർശനം മറിയക്കുട്ടി തളളി. പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കും. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. 

കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചു. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പരിപാടിക്കിടെ പിണറായിയും മോദിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങളും കാണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments