Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഉണ്ടാവണം'; അതൃപ്തി പരസ്യമാക്കി എംകെ രാഘവന്‍

‘മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഉണ്ടാവണം’; അതൃപ്തി പരസ്യമാക്കി എംകെ രാഘവന്‍

കോഴിക്കോട്: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി എംകെ രാഘവന്‍ എംപി. മുതിര്‍ന്ന നേതാക്കളെ കൂടി ഉള്‍ക്കൊള്ളുന്ന നേതൃത്വമാണ് വേണ്ടതെന്ന് എംകെ രാഘവന്‍ അതൃപ്തി പ്രകടിപ്പിച്ചു. കോഴിക്കോട് നിന്നും വൈക്കത്തെ സമ്മേളന വേദിയിലേക്കെത്തിയ ജാഥ നയിച്ചത് ടി സിദ്ധിഖ് എംഎല്‍എ ആയിരുന്നു. ജാഥയില്‍ എംകെ രാഘവന്‍ ഉണ്ടായിരുന്നില്ല.

വൈക്കം സത്യാഗ്രഹ ജാഥയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയേണ്ടത് തീരുമാനം എടുത്തവരാണ്. അല്ലാതെ ഞാനല്ല. അതൃപ്തി ആരേയും അറിയിച്ചിട്ടില്ല. നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടിയിരിക്കാം. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്. അതിനുള്ള മനസ് കാണിക്കണം. എന്നാല്‍ മാത്രമേ ഗുണകരമായ മാറ്റം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ കഴിയൂ.’ എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു. കെ മുരളീധരനും ശശി തരൂരിനും പിന്നാലെയാണ് എംകെ രാഘവനും സമാന സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നത്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കെ മുരളീധരന്റെ പ്രഖ്യാപനത്തെ രാഘവന്‍ തള്ളി. ആരാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡാണ്. ഒറ്റക്ക് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എം കെ രാഘവന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments