എറണാകുളം:ഈസ്റ്റര്‍ ദിവസം പള്ളികളിലും ക്രൈസ്തവ വീടുകളിലും സന്ദര്‍ശനം നടത്തിയതിനെതിക്രാരയ സിപിഎം വിമര്‍ശനത്തിനെതിരെ ബിജെപി നേതൃത്വം രംഗത്ത്.ബിജെപി നടത്തുന്ന ഗൃഹ സമ്പർക്കങ്ങളിൽ സിപിഎമ്മിനും യുഡിഎഫിനും ആശങ്കയെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.റഷ്യയിൽ ഓർത്തഡോക്സ് പുരോഹിതന്മാരെയടക്കം ക്രിസ്ത്യാനികളെ കൊന്നൊടുക്കി.ദേവാലയങ്ങൾ തകർത്തു.ഇപ്പോഴത്തെ സ്നേഹം ഇരട്ടത്താപ്പാണ് .ക്രിസ്ത്യാനികൾക്കെതിരെ മാത്രമല്ല രാജ്യത്ത് ആക്രമണം.മതത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആക്രമണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചതിൽ പിണറായിക്ക് പശ്ചാത്താപമുണ്ടൊയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചു.പാലാ ബിഷപ്പിനെതിരെ കേസ് എടുത്തതിൽ പശ്ചാത്താപമുണ്ടൊ.റിയാസ് ലോകത്തെ ക്രൈസ്തവരെ കമ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയതിൽ മറുപടി പറയുമോ?.മുഖ്യമന്ത്രിയും റിയാസും ധുവീകരണത്തിന് ശ്രമിക്കുന്നു.ക്രിസ്തീയ സഭകളുമായി ബിജെപി അടുക്കുന്നതിനെ റിയാസും സിപിഎമ്മും എതിര്‍ക്കുന്നത്. എന്തിനാണ്ൽ.പി എഫ് ഐ നിരോധിച്ചതോടെ പ്രവർത്തകർ സിപിഎമ്മിലേക്ക് വരുന്നു.മുഹമ്മദ് റിയാസ് മുസ്ലീം ധ്രുവീകരണത്തിന് ശ്രമിക്കുന്നു.മുഹമ്മദ് റിയാസിറ് പി എഫ് ഐയുമായി ചങ്ങാത്തമുണ്ട്..സിപിഎം മുസ്ലീംവത്ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി..