രാഹുൽ ഗാന്ധി മഹാഭാരതത്തിലെ അർജുനനെ പോലെയെന്ന് ടി സിദ്ദിഖ് എംഎൽഎ . അദ്ദേഹം എം പി ആയി തുടരും. കോൺഗ്രസിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സ്വാഭാവികമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി ഉപതെരഞ്ഞെടുപ്പിന് തയ്യാറെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരങ്ങളുടെ സംഗമമായി കൽപ്പറ്റയിലെ സത്യമേവ ജയതേ പരിപാടി മാറി. രാഹുൽഗാന്ധിയുടെ ഈസ്റ്റർ വിഷു റംസാൻ ആശംസ കാർഡും ഇന്നലെ മുതൽ വീടുകളിൽ നൽകിവരുന്നു. രാഹുൽ ഗാന്ധിയുടെ മനുഷ്യസ്നേഹപരമായ ഇടപെടലാണ് ജില്ലയിൽ നടന്നുവരുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. ഇന്ന് ഒരു വിവാദത്തിനില്ല. പ്രാദേശികമായ തർക്കത്തിൻ്റെ പേരിൽ മാറി നിൽക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധിയുടെ വരവ് ഞാൻ കാരണം വിവാദത്തിലാകാൻ പാടില്ല. പാർട്ടിയുടെ ഭാഗത്ത് നിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് ഒരാളുടെയും ഉറപ്പ് ആവശ്യമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിക്കൊപ്പം സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമുണ്ടാകും. കല്പറ്റയില്‍ നടക്കുന്ന റോഡ് ഷോയിലും സമ്മേളനത്തിലും ഇരുവരും പങ്കെടുക്കും. റോഡ്ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്കുപകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. റോഡ്ഷോയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധസദസ്സുമുണ്ട്. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകര്‍ പങ്കെടുക്കും.