ഇടുക്കി: കരിമണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് പാര്‍പ്പിട സമുച്ചയ നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതിയെന്ന ആരോപണവുമായി യുഡിഎഫ്. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനാണ് യുഡിഎഫ് നീക്കം.
കരിമണ്ണൂര്‍ പഞ്ചായത്തിലെ നാല്‍പത്തിരണ്ട് കുടുംബങ്ങള്‍ക്ക് ആറരകോടി രൂപ മുടക്കിയാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചത്. ഓരോ കുടുബത്തിനും താമസിക്കാന്‍ ഉണ്ടാക്കിയ വീടിന്റെ വിസ്തീര്‍ണം 425 ചതുരശ്ര അടിയാണ്. കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിക്കാതെ വി ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ചിട്ടും ഒരു ഫ്‌ളാറ്റിന് ചിലവായത് പതിനേഴര ലക്ഷം രൂപയാണെന്ന് യുഡിഎഫ് ആരോപിച്ചു. പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചത് കരിമണ്ണൂരില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള റോഡ് സൗകര്യങ്ങള്‍ കാര്യമായില്ലാത്ത പ്രദേശത്താണെന്നും ഇതിലെല്ലാം കോടികളുടെ അഴിമതി നടന്നുവെന്നാണ് യുഡിഎഫ് ആരോപണം.
അതേസമയം, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ലൈഫ് മിഷന്‍ നേരിട്ട് നിയന്ത്രിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടന്നിട്ടുള്ളതെന്നും അതില്‍ ക്രമക്കേടുകളോന്നും നടന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അംഗനവാടി, ലൈബ്രറി, പൊതുസ്ഥലം, കുട്ടികള്‍ക്കുള്ള പഠന ഹാളുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതാണ് തുക ഇത്രയുമാകാന്‍ കാരണമെന്നും ലൈഫ് മിഷന്‍