എറണാകുളം: ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിര്‍ണായക നീക്കവുമായി നാഷണല്‍ പ്രോഗസീവ് പാര്‍ട്ടി പ്രഖ്യാപിച്ചു.വിവി അഗസ്റ്റിനാണ് ചെയര്‍മാന്‍ .ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്‍മാന്‍.എറണാകുളത്തായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ജോണി നെല്ലൂരും, മാത്യുസ്റ്റീഫനുമടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് രാജിവച്ചിരുന്നു .ഒരു പാർട്ടിയോടും അടുപ്പമില്ലെന്ന് ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍ പറഞ്ഞു. ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ല.കാർഷിക മേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യം.റബറിന് 300 രൂപ വില ലഭിക്കണം.അതിനായി എന്നും സമരരംഗത്ത് ഉണ്ടാകും.ബിഷപ് പാംബ്ലാനി പറഞ്ഞത് കർഷകരുടെ വികാരം ഉൾക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിനോട് എതിർപ്പുമില്ല.പ്രത്യേക സ്നേഹവുമില്ല.ഇതുവരെ ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. പ്രധാനമന്ത്രിയെ ആവശ്യമെങ്കിൽ ദൽഹിയിൽ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിക്ക് രാജ്യത്തിന് പുറത്തും വിപുലമായ ബന്ധമുണ്ട്.അദ്ദേഹം രാജ്യത്തിന് വേണ്ടി മികച്ച ഭരണമാണ് നടത്തുന്നത്. ബിജെപി മതമേലധ്യക്ഷന്മാരെ കാണുന്നതിൽ തെറ്റില്ല അത് എല്ലാ പാർട്ടികളും ചെയ്യുന്നതാണെന്നും വിവി അഗസ്റ്റിന്‍ പറഞ്ഞു