Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡിവൈഎഫ്ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല; നന്ദി പറഞ്ഞ് എഎ റഹീം

ഡിവൈഎഫ്ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല; നന്ദി പറഞ്ഞ് എഎ റഹീം

തിരുവനന്തപുരം: ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറയുന്ന വീഡിയോ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം ഫേസ്ബുക്കിൽ ഷെയർ ചെയ്തു. കൊവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിവൈഎഫ്ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദിയെന്ന് റഹീം കുറിച്ചു. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസിനും സാധിക്കട്ടെയെന്നും റഹീം കുറിച്ചു. 

എ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്. യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്. ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഡിവൈഎഫ്ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ  കാര്യങ്ങളിലാണ്. സ്നേഹവും കരുതലും സാന്ത്വനവുമായി, സാമൂഹ്യ പ്രതിബദ്ധതയുടെ, നന്മയുടെ അടയാളമായി ഡിവൈഎഫ്ഐ, നിസ്വാർത്ഥവും ത്യാഗനിർഭരവുമായ അതിന്റെ 
യാത്ര തുടരുന്നു.

മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡിവൈഎഫ്‌ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും.ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല. ശ്രീ രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ യെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി.നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com