തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. അദാനി പോർട്ട് എന്ന പേരിൽ മാത്രം തുറമുഖം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ പേരിടൽ. ബ്രാൻഡിംഗ് ഭാഗമായി ലോഗോയും ഉടൻ ഇറക്കും. വിഴിഞ്ഞം ഇൻറർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിൻറെയും അദാനി പോർട്സിറെയും സംയുക്ത സംരഭം എന്ന് കൂടി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ നടന്ന സർക്കാർ-അദാനി ഗ്രൂപ്പ് ചർച്ചയിലെ തീരുമാനത്തെ തുടർന്നാണ് ഈ പേരുമാറ്റൽ നടപടി. തുറമുഖം ബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചർച്ചയിൽ ധാരണയായിരുന്നു.