തിരുവനന്തപുരം: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിന്റെ 2024 ലെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കൈപ്പട്ടൂർ സെൻ്റ്.ജോർജ്ജസ് മൗണ്ട് ഹൈസ്ക്കൂൾ അധ്യാപകൻ പ്രീത്.ജി.ജോർജ് അർഹനായി.അധ്യാപനത്തോടൊപ്പം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ വിവിധ പദ്ധതികളെ വിലയിരുത്തിയാണ് അവാർഡ്.
ഹൈസ്ക്കൂൾ മലയാളം അധ്യാപകനായ ഇദ്ദേഹം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ കൗമാര മാനസിക ആരോഗ്യ പദ്ധതിയായ സാന്ത്വനം പ്രോജക്ടിലെ നേതൃത്വ പങ്കാളിത്തത്തിന് മുഖ്യമന്ത്രിയുടെ ഗുഡ് സർവ്വീസ് എൻട്രി, മികച്ച ശാസ്ത്ര ഗവേഷണ പ്രോജക്ടിനുള്ള ഐ.എസ്.ആർ.ഒ. അവാർഡ്, മികച്ച അധ്യാപകനുള്ള കോന്നിയൂർ രാധാകൃഷ്ണൻ അവാർഡ് എന്നീ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. കണ്ണാടി കണ്ണാടി നോക്കുമ്പോലെ , ഗെമാറ- മഗ്ദലേനയുടെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി പ്രീത്.ജി.ജോർജ്ജ് തയ്യാറാക്കി നടപ്പിലാക്കിയ “ആർട്ട് ഓഫ് സക്സസ്” എന്ന ഓൺലൈൻ പ്രോഗ്രാം ശ്രദ്ധേയമായിരുന്നു.
“ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ സ്വഭാവക വൈകല്യത്തിന് ഒരു പരിഹാര ബോധനം” എന്ന പ്രൊജക്ടിന് സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.