Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിഎസ് സി പരീക്ഷാ തട്ടിപ്പ് കേസ്; 6 പ്രതികൾ, നാലര വർഷത്തിന് ശേഷം കുറ്റപത്രം, തിങ്കളാഴ്ച...

പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസ്; 6 പ്രതികൾ, നാലര വർഷത്തിന് ശേഷം കുറ്റപത്രം, തിങ്കളാഴ്ച സമർപ്പിക്കും

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പ്രതികളായ തട്ടിപ്പ് നടന്ന് നാലര വർഷം കഴിഞ്ഞതാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 

പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തർക്കുന്നതായിരുന്നു എസ്എഫ്ഐ നേതാക്കൾ നടത്തിയ ഹൈ ടെക് കോപ്പിയടി. 2018 ജൂലായിൽ നടന്ന കോൺസ്റ്റബിൾ പരീക്ഷ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവർക്ക് ലഭിച്ചത് ഉയർന്ന റാങ്ക്. ഒന്നും രണ്ടും 28ാം റാങ്കുമായിരുന്നു പ്രതികൾക്ക്. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കളുടെ ഹൈ ടെക് കോപ്പിയടി പുറത്തായത്. പരീക്ഷ എഴുതിയവർ കെട്ടിയിരുന്ന സ്മർട്ട് വാച്ചു വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യ പേപ്പർ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അയച്ചത്. സംസ്കൃത കോളജിലിരുന്ന എസ്ഫ്ഐ നേതാക്കളുടെ സുഹൃത്തുക്കളായ പ്രവീൺ, സഫീർ, പൊലിസുകാരൻ ഗോകുൽ എന്നിവർ ചേർന്ന് ഉത്തരങ്ങൾ സന്ദേശങ്ങളായി സ്മാർട്ട് വാച്ചിലേക്ക് അയച്ചു. പരീക്ഷ ഹാളിൽ ജോലി ചെയ്തിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് പ്രതിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments