Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചൈനീസ് ഭൂപടം; ​ഗൗരവമുള്ള വിഷയം, പ്രധാനമന്ത്രി കള്ളം പറയുന്നെന്നും രാഹുൽ ​ഗാന്ധി

ചൈനീസ് ഭൂപടം; ​ഗൗരവമുള്ള വിഷയം, പ്രധാനമന്ത്രി കള്ളം പറയുന്നെന്നും രാഹുൽ ​ഗാന്ധി

ഡൽഹി: അരുണാചൽ പ്രദേശും അക്സായി ചിനും ഉൾപ്പെടുത്തിയ ചൈനീസ് ഭൂപടത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്ത്. ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിലുൾപ്പെട്ടത് ​ഗൗരവമുള്ള വിഷയമാണെന്ന് രാഹുൽ പറഞ്ഞു. ലഡാക്കിലെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കള്ളമാണെന്നും ഇന്ത്യയുടെ ഭൂമി ചൈന തട്ടിയെടുത്തെന്നും രാഹുൽ ആരോപിച്ചു.

‘വർഷങ്ങളായി ഞാൻ പറയുന്നുണ്ട്, ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് നുണയാണെന്ന്. ചൈന അതിക്രമിച്ചുകയറിയെന്ന് ലഡാക്കിന് മുഴുവൻ അറിയാം. ഈ ഭൂപടം വളരെ ഗുരുതരമായ പ്രശ്നമാണ്. ചൈന ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം’. രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയിരുന്നു. ജി-20 ഉച്ചകോടി നടക്കാനിരിക്കെയാണ് ചൈന പ്രകോപനവുമായി എത്തുന്നത്. ചൈനയുടെ പുതിയ മാപ്പിന് എതിരെ ഇന്ത്യ രംഗത്ത് വന്നിരുന്നു. ചൈന കയ്യേറിയ അക്സായി ചിനും മാപ്പിലുണ്ട്. അരുണാചൽ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയത്.

തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിംഗ് ആന്റ് മാപ്പിംഗ് പബ്ലിസിറ്റി ഡേയുടെയും നാഷണൽ മാപ്പിംഗ് അവയർനസ് പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷ വേളയിലാണ് ഭൂപടം പുറത്തിറക്കിയതെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്. ദക്ഷിണ ചൈന കടലും പുതിയ ഭൂപടത്തിൽ ചൈന ഉൾപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങൾക്ക് ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങളിൽ അവകാശവാദമുണ്ട്. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമായി നിലനിൽക്കും എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments