റിപ്പോ നിരക്ക് കൂട്ടി. വായ്പാ പലിശ നിരക്കുകൾ കൂടും. ആർ ബി ഐ യുടെ ധനനയ സമിതി യോഗത്തിന് ശേഷം ഗവർണർ ശക്തി കാന്ത് അദാസ് പ്രഖ്യാപനം നടത്തി.
ഭവന, വ്യക്തിഗത , വാഹന വായ്പാ പലിശ നിരക്ക് കൂടും. നിരക്ക് വർദ്ധന പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന് ആർബി ഐ. റിപ്പോ നിരക്ക് കാൽ ശതമാനം കൂട്ടി. പുതിയ നിരക്ക് 6.5%.
നിക്ഷേപകർക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്. കാരണം നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കുന്ന സാഹചര്യം ഉണ്ടാവും. നിലവിൽ ബാങ്കിലെ കണക്കുകൾ അനുസരിച്ച് വായ്പ നൽകിയിട്ടുള്ള തോത് നിക്ഷേപങ്ങളെക്കാൾ വളരെ അധികമാണ്. ഈ സാഹചര്യത്തിൽ നിക്ഷേപങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് ബാങ്കുകളുടെ കൂടി ആവശ്യമാണ്. അതിനാൽ കൂടുതൽ ആകർഷകമായ പലിശ നിരക്കുകൾ ബാങ്കുകൾ മുന്നോട്ട് വയ്ക്കുന്ന സാഹചര്യമുണ്ടാകും.
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തിയതിനെ തുടർന്ന് ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ സെൻസെക്‌സ് 350 പോയിന്റ് ഉയർന്ന് 60,644ലും എൻഎസ്ഇ നിഫ്റ്റി 115 പോയിന്റ് ഉയർന്ന് 17,800 ലെവലിലും വ്യാപാരം നടത്തുന്നു. 4:2 എന്ന ഭൂരിപക്ഷ അനുപാതത്തിലാണ് നിരക്ക് വർധനയെ ധന നയ സമിതി അവതരിപ്പിച്ചത്. അടിസ്ഥാന പണപ്പെരുപ്പം തുടരുമെന്നും 2023 24 വർഷത്തിലെ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
സെൻട്രൽ ബാങ്ക് 2024ലെ ജിഡിപി വളർച്ച 6.4 ശതമാനമായി കണക്കാക്കുകയും പണപ്പെരുപ്പ പ്രവചനം 5.3 ശതമാനമായി താഴ്ത്തുകയും ചെയ്തു. 2023 സാമ്പത്തിക വർഷത്തിൽ, പണപ്പെരുപ്പ കണക്ക് നേരത്തെ ഉണ്ടായിരുന്ന 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറച്ചു. ആഭ്യന്തര റീട്ടെയിൽ പണപ്പെരുപ്പം 2022ലെ അവസാന രണ്ട് മാസങ്ങളിൽ സെൻട്രൽ ബാങ്കിന്റെ പരിധിക്കുള്ളിൽ എത്തിയിരുന്നു.
വോഡഫോൺ ഐഡിയ, യെസ് ബാങ്ക്, അദാനി പവർ എന്നിവയാണ് എൻഎസ്ഇയിലെ ഏറ്റവും സജീവമായ ഓഹരികൾ. വ്യാപാരം ആരംഭിക്കുമ്പോൾ ആഭ്യന്തര വിപണിയിൽ പ്രധാന സൂചികകളായ സെൻസെക്സ് 100 പോയിൻറ് ഉയർന്നിരുന്നു. നിഫ്റ്റി 17,750 ന് മുകളിലാണ് വ്യാപാരം ആരംഭിച്ചത്.
മേഖലാപരമായി, നിഫ്റ്റി ഓട്ടോ, റിയാലിറ്റി സൂചികകൾ മാത്രമാണ് നഷ്ടം നേരിട്ടത്, അതേസമയം ഐടി, മെറ്റൽ സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഓഹരികളിൽ, ഭാരതി എയർടെൽ അതിന്റെ പാദവാർഷിക ഫലത്തിൽ അറ്റാദായത്തിൽ 91 ശതമാനം വർദ്ധന രേഖപ്പെടുത്തിയിട്ടും 2 ശതമാനം ഇടിഞ്ഞു. പേടിഎം 6 ശതമാനത്തിലധികം ഉയർന്നു.