Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുള ദണ്ഡിന്റെ നീളം കുറക്കാനൊരുങ്ങി ആര്‍എസ്എസ്

മുള ദണ്ഡിന്റെ നീളം കുറക്കാനൊരുങ്ങി ആര്‍എസ്എസ്

ന്യൂഡൽഹി: പരിശീലന പരിപാടിയില്‍ വിപുലമായ മാറ്റം വരുത്താന്‍ ആര്‍എസ്എസ്. നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആര്‍എസ്എസ് തങ്ങളുടെ പരിശീലന രീതികളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘടനയുടെ സായുധപരീശനമായ കോഴ്‌സായി ഒ ടി സി അഥവാ ഓഫീസേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്. അതോടൊപ്പം സംഘടയുടെ അടയാളമായ മുള ദണ്ഡിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്.

ജൂലൈ 13 മുതല്‍ 15 വരെ ഊട്ടിയില്‍ നടന്ന ദേശീയ കാര്യകാരിണി യോഗത്തില്‍ ഇതിനെക്കുറിച്ച് വലിയ ചര്‍ച്ച നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദി ഇന്ത്യൻ എക്‌സ് പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം നടക്കുന്ന ചേരുന്ന കേന്ദ്രീയ കാര്യകാരി മണ്ഡല്‍ ഇക്കാര്യത്തില്‍ തിരുമാനം എടുക്കും. ഏതാനും വര്‍ഷം മുമ്പ് ഗണവേഷം ( യൂണിഫോമിന്റെ) പരിഷ്‌കരണവും നടത്തിയിരുന്നു. കാക്കി ട്രൗസറിനും പകരം പാന്റാക്കിമാറ്റി.

മൂന്ന് വര്‍ഷം നീളുന്നതാണ് ആര്‍ എസ് എസിന്റെ ഒ ടി സി അഥവാ സംഘശിക്ഷാ വര്‍ഗ് ആദ്യ രണ്ട് വര്‍ഷമാണ് ഇരുപത് ദിവസവും മൂന്നാം വര്‍ഷം 25 ദിവസവുമാണ് കോഴ്‌സ്. മൂന്നാം വര്‍ഷത്തെ പരിശിശീലനം നാഗ്പൂരിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments